Share the Technics

Share the Technics
Richard Stallman

Monday, August 30, 2010

ഡിജിറ്റല്‍ അത്തപ്പൂക്കളവുമായി ഗവ.എച്ച്.എസ് കരിപ്പൂര്




ഞങ്ങളുടെ സ്കൂളില്‍ നടന്ന ഓണാഘോഷപരിപാടിയില്‍ I.Tclubന്റെ ഭാഗമായി ഡിജിറ്റല്‍ അത്തപ്പൂക്കള മത്സരം നടന്നു.45കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ കറ്ണന്‍,ജീന,സൂരജ്,അരവിന്ദ് എന്നിവറ് സമ്മാനാറ്ഹരായി

Wednesday, August 11, 2010

ICT Awareness program in v&hss, Vellanad



Govt.V&HSS, VELLANAD
ഞങ്ങള്‍ 4/8/2010 ബുധനാഴ്ച്ച 9,10 ക്ലാസിലെ കുട്ടികല്‍ക്ക് വേണ്ടി ഒരു AWARENESS PROGRAMME നടത്തി. 8ാം ക്ലാസിലെ പുതിയ SOFTWARES അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. SSITCമാരായ GREESHMA 9B,GAUTHAM 9E,ASWTHY, ARJUN, SIVANUE എന്നിവര്‍ നേതൃത്വം നല്‍കി.

Monday, August 9, 2010

ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കം


THE QUEST FOR KNOWLEDGE BEGINS NOW...
THESE ARE OUR TECHS FOR THE FUTURE...



നെടുമങ്ങാട് ഗവ.ജി.എച്ച്.എസ്.എസ്
നെടുമങ്ങാടിന്റെ മുത്തശ്ശിപ്പള്ളിക്കൂടമായ ഗവ.ജി.എച്ച്.എസ്.എസില്‍ 03-07-2010 ശനിയാഴ്ച 10am-ന് കുട്ടിടെക്കീസ്മാരുടെ പരിശീലനം ആരംഭിച്ചു.അനന്ത സാധ്യതകളുടെ അക്ഷയഖനിയായ ടെക്നോളജിയുടെ സാധ്യതകള്‍ കുട്ടികളിലെത്തിക്കാന്‍ ആദ്യമെത്തിയത് ജോസഫൈന്‍ ടീച്ചറായിരുന്നു.FREE SOFTWARE ആയ LINUX ന്റെ സാധ്യതകളെക്കുറിച്ച് ടീച്ചര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.മാതൃഭാഷയായ മലയാളം ടൈപ്പിങിനെക്കുറിച്ച് ഞങ്ങള്‍ക്ക് കിട്ടിയ അറിവ് പുതിയ ഒരനുഭൂതിയായിരുന്നു.

ഇന്ന് നമ്മുടെ ലോകത്ത് എന്തെല്ലാം അത്ഭുതങ്ങള്‍ സാധ്യമായിട്ടുണ്ടോ അതിന്റെയൊക്കെ പിന്നില്‍ വിവരസാങ്കേതികവിദ്യയുടെ വിശാലമായ പാടശേഖരങ്ങള്‍ വ്യാപിച്ചുകിടപ്പുണ്ടെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.ഒരു S.S.I.T.C യുടെ ചുമതലകളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും ബോധവത്കരിക്കാന്‍ക്കൂടി ഉപയുക്തമായ പരിശീലനക്ലാസ് പരിസമാപ്തിയാകാതിരു ന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചു. ഇന്‍റര്‍നെറ്റിന്‍റ ഉപയോഗങ്ങളും പോരായ്മകളും ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നത് ബിന്ദുടീച്ചറായിരുന്നു. തുടര്‍ന്ന് e-mail id ക്രിയേറ്റ് ചെയ്യുന്നതിനും മെയില്‍ അയയ്കാനും പരിശീലിപ്പിച്ചു. കത്തും ടെലിഗ്രാമുമൊക്കെ പഴഞ്ചന്‍. ലോകത്ത് എവിടെയുള്ള ആളിനും നിമിഷങ്ങള്‍കൊണ്ട് വിവരങ്ങള്‍ കൈമാറുന്നതിനുള്ള വിദ്യ-e-mail അയയ്ക്കാന്‍ പഠിപ്പിച്ചത് ശ്രീജ ടീച്ചറായിരുന്നു.
ബ്ലോഗ് നിര്‍മ്മാണം ഞങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ പ്രതികരണങ്ങള്‍, ഇറാഖ്-അമേരിക്ക യുദ്ധം, അമേരിക്കയുടെ ക്രൂരതകള്‍ എന്നിവ ലോകമറിഞ്ഞത് ബ്ലോഗിലൂടെയാണ്. കുട്ടിടെക്കീസ്@ബ്ലോഗ്സ്പോട്ട്. കോം എന്ന പുതിയ ബ്ലോഗ് ഞങ്ങള്‍ ആരംഭിച്ചു. ഇത് കരിപ്പൂര്‍ ബിന്ദു ടീച്ചറുടെ സാന്നിധ്യത്തിലായിരുന്നു. തുടര്‍ന്ന് പ്രിന്റര്‍, സ്കാനര്‍, ഹാന്റിക്കാം എന്നിവയുടെ ഉപയോഗം, സി. ഡി റൈറ്റിംഗ് പാക്കേജ് ഇന്സ്റ്റലേഷന്‍ എന്നിവയുടെ ക്ലാസ്സുകള്‍ നയിച്ചിരുന്നട് ബിന്ദു ടീച്ചറും, പ്രസന്ന ടീച്ചറും ഷീജാബീഗം റ്റീച്ചറുമായിരുന്നു.

Saturday, August 7, 2010

ഒന്നിച്ചൊരുക്കിയ സ്നേഹ പ്രാവുമായി ഗവ എച്‌ എസ്‌ കരിപ്പൂര്‍



ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണു ഞങ്ങളാചരിച്ചതു.രാവിലെ 8.15 നു 20 അടി നീളത്തിലും വീതിയിലുമുള്ള ഔട്‌ ലൈനില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നു സ്നേഹപ്രാവിന്റെ രൂപം പൂര്‍ത്തിയാക്കി.യുദ്ധത്തിന്റെ ശാസ്ത്രം,ചരിത്രം,സംസ്കാരം,യുദ്ധവും കുട്ടികളും എന്നീവിഷയങ്ങളില്‍ കുട്ടികള്‍ നയിച്ച ക്ലാസുകള്‍ ശ്രദ്ധേയമായി. യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി ദൃശ്യചലനചിത്രങ്ങളടങ്ങുന്ന പ്രസന്റേഷനോടുകൂടിയാണു അവതരിപ്പിച്ചതു. എബിന്‍,ശശിഭൂഷണ്‍ അനന്തനുണ്ണി,ശ്യാം എന്നിവരാണു പ്രശ്നോത്തരി നയിച്ചതു.അതുകൂടാതെ ലോകനേതാക്കള്‍ക്കു സമാധാനസന്ദേശങ്ങളടങ്ങുന്ന ഇമെയിലുകളയച്ചു.യുദ്ധവിരുദ്ധ പോസ്റ്റര്‍ രചന മുദ്രാഗീതരചന എന്നിവയും സംഘടിപ്പിച്ചു.