G.G.H.S.S നെടുമങ്ങാട് വച്ചു നടന്ന സബ് ജില്ലാ ശാസത്രമേളയില്‍ മലയാളം ടൈപ്പിംങ്,ഐ.റ്റി ക്വിസ്,പ്രസന്റേഷന്‍,ഡിജിറ്റല്‍ പെയിംന്റിങ് എന്നിവയില്‍ സമ്മാനം നേടിക്കൊണ്ട് ഞങ്ങളുടെ യു.പിയും ഹൈസ്കൂള്‍ വിഭാഗവും മുന്നിലെത്തി.
വിജയി ഇനം
കര്‍ണന്‍ വി.സി(H.S) ഡിജിറ്റല്‍ പെയിംന്റിംഗ്
അനന്ദു.എ(H.S) മലയാളം ടൈപ്പ്റൈറ്റിംഗ്
അഭിരാജ്.ആര്‍(H.S) പ്രസന്റേഷന്‍
അഭിനു ബാലചന്ദ്രന്‍(H.S) ഐ.റ്റി ക്വിസ്
അനന്ദു ബി.ആര്‍.റാം(U.P) ടൈപ്പ് റൈറ്റിംഗ്
നിര്‍മ്മല്‍ ചന്ദ് (U.P) ഐ.റ്റി ക്വിസ്
നെടുമങ്ങാട് ഉപജില്ലയിലെ സ്കൂള്‍ കുട്ടി ഐ റ്റി കോ-ഓര്‍ഡിനേറ്റര്‍മാരാണ് ഞങ്ങള്‍.SSITC-(School Student IT Co-ordinator)ഞങ്ങളുടെ അനുഭവങ്ങളും അറിവും പങ്കുവയ്കാൻന് ആഗ്രഹിക്കുന്നു.നിങ്ങളും കൂടുമല്ലോ.........
Share the Technics
Richard Stallman
Sunday, November 21, 2010
അച്ഛനമ്മമാര്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നു


GHS KARIPPOOR സ്കൂള്‍ IT CLUB ഞങ്ങളുടെ അച്ഛനമ്മമാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍ ഞങ്ങളുടെ അധ്യാപകര്‍ പരിശീലനം നല്‍കുന്നു. പത്ത് രക്ഷകര്‍ത്താക്കളാണ് ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടര്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ അച്ഛനമ്മമാര്‍.
അഗ്നിപര്‍വ്വതം പുകഞ്ഞപ്പോള്‍! GHS KARIPPOOR

ശാസ്ത്രലോകത്തെ പുത്തന്‍ അറിവുകള്‍ പങ്കുവച്ചുകൊണ്ട് ഞങ്ങ
Wednesday, October 20, 2010
കണ്ട് കണ്ട് സംസാരിച്ചപ്പോള്‍

ഞങ്ങള്‍ വീഡിയോകോള്‍ നടത്തി. ബഹ്റിനില്‍ ജോലി ചെയ്യുന്ന എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ വേങ്കോടുമായി സംസാരിച്ചു.skype ലൂടെയും yahoo messenger ലൂടെയുമാണ് ഞങ്ങള്‍ ആശയവിനിമയം നടത്തിയത്.ഇതൊരു പുതിയ അനുഭവമായിരുന്നു.
GOOGLE തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെപ്പറ്റി ഒരാള്‍ എങ്ങനെയാവും ചിന്തിക്കുക;
'ആ ചങ്ങാതി എന്നും ഒപ്പമുണ്ടായിരുന്നു, ഇനിയും ഉണ്ടാകണം'എന്നായിരിക്കും.ആ ഉറ്റചങ്ങാ-
തി ഇല്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും അശക്തനായിരിക്കും അയാള്‍.ജീവിക്കാ-
തം മെച്ചപ്പെടുത്താന്‍ ഇന്‍റ്റര്‍നെറ്റിന്റെ സഹായം തേടുന്ന ഭൂരിപക്ഷം പേരും 'ഗൂഗിളിനെ ഈ ചങ്ങാ-
തിയുടെ സ്ഥാനത്താണ് പ്രതിഷ്ഠിക്കുന്നത്.പരസ്യമാണ് ഗൂഗിളിന്റെ വരുമാനരഹസ്യം.ഒപ്പം ഉപഭോ-
ക്താക്കള്‍ക്ക് ഗൂഗിളിലുള്ള കറയറ്റ വിശാസവും.
'ആ ചങ്ങാതി എന്നും ഒപ്പമുണ്ടായിരുന്നു, ഇനിയും ഉണ്ടാകണം'എന്നായിരിക്കും.ആ ഉറ്റചങ്ങാ-
തി ഇല്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും അശക്തനായിരിക്കും അയാള്‍.ജീവിക്കാ-
തം മെച്ചപ്പെടുത്താന്‍ ഇന്‍റ്റര്‍നെറ്റിന്റെ സഹായം തേടുന്ന ഭൂരിപക്ഷം പേരും 'ഗൂഗിളിനെ ഈ ചങ്ങാ-
തിയുടെ സ്ഥാനത്താണ് പ്രതിഷ്ഠിക്കുന്നത്.പരസ്യമാണ് ഗൂഗിളിന്റെ വരുമാനരഹസ്യം.ഒപ്പം ഉപഭോ-
ക്താക്കള്‍ക്ക് ഗൂഗിളിലുള്ള കറയറ്റ വിശാസവും.
Tuesday, October 19, 2010
ഓസോണ്‍ദിനാചരണം
2010 സെപ്റ്റംബര്‍ 16 ലോകമുഴുവനും ഓസോണ്‍ദിനമായി ആചരിച്ചു. നമ്മുടെ മാതാവായ ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആഗോളതാപനം, അതിനെ തുടര്‍ന്നുള്ള കാലാവസ്ഥാവ്യതിയാനവും. ഇതില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ മികച്ച ബോധവത്കരണം കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടി പോസ്റ്റര്‍പ്രദര്‍ശനവും സാമൂഹ്യശ്സ്ത്ര ക്ളബ്ബിന്റേയും സയന്‍സ് ക്ളബ്ബിന്റേയും നേതൃത്വത്തില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. ക്ളബ് അംഗങ്ങള്‍ സജീവമായി ഇതില്‍ പങ്കെടുത്തു. ഇതിലൂടെ കുട്ടികള്‍ക്ക് നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുവാന്‍ സാധിച്ചു. നമ്മുടെ ഭൂമി ഇന്ന് വളരെയധികം പാരിസ്തിതിക പ്രശ്നങ്ങള്‍ നേരിടുന്നു. അവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ആഗോളതാപനം. മനുഷ്യന്റെ
അമിതമായ ലാഭക്കൊതിയാണ് ആഗോളതാപനത്തിന്റെ പ്രധാന കാരണം. ഫാക്ടറികളില്‍ നിന്നും മോട്ടോര്‍വാഹനങ്ങളില്‍ നിന്നും പുറത്തുവിടുന്ന മാരകമായ
വിഷപ്പുകകള്‍ ആഗോളതാപനത്തിന് കാരണമാകുന്നു. ഒപ്പം സി. എഫ്. സി, മീഥേന്‍, ഫ്രിയോണ്‍ എന്നീ വാതകങ്ങളും ആഗോളതാപനത്തിന്റെ മുഖ്യ കാരണങ്ങളാണ്. ഇവയെക്കുറിച്ചും ഇവയെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്തു.
അമിതമായ ലാഭക്കൊതിയാണ് ആഗോളതാപനത്തിന്റെ പ്രധാന കാരണം. ഫാക്ടറികളില്‍ നിന്നും മോട്ടോര്‍വാഹനങ്ങളില്‍ നിന്നും പുറത്തുവിടുന്ന മാരകമായ
വിഷപ്പുകകള്‍ ആഗോളതാപനത്തിന് കാരണമാകുന്നു. ഒപ്പം സി. എഫ്. സി, മീഥേന്‍, ഫ്രിയോണ്‍ എന്നീ വാതകങ്ങളും ആഗോളതാപനത്തിന്റെ മുഖ്യ കാരണങ്ങളാണ്. ഇവയെക്കുറിച്ചും ഇവയെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്തു.
Thursday, September 30, 2010
ഡിജിററല്‍ വീക്കിലി, GVHSS, VELLANAD



ഐ.ടി ക്ളബ്ബിന്റ ആഭിമുഖൃത്തില്‍ 23-9-2010 വ്യാഴാഴ്ച 'DIGITAL WEEKLY' പ്രസിദ്ധീകരിച്ചു.'STUDYROOM'എന്ന് പേരിട്ടിരിക്കുന്ന ഈ വീക്കിലിയില്‍ ENGLISH,MALAYALAM,HINDI ഭാഷകളിലാണ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ ബൂധനാഴ്ചകളിലും ഇത് പ്രദര്‍സിപ്പിക്കുന്നു.
Wednesday, September 22, 2010
സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനാചരണവും,ഐ.റ്റി.മേളയും



സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രാധാന്യം,വിവരവിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠതമായ വിദ്യാഭ്യാസം ഇവയെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തിക്കൊണ്ടാണ് കരിപ്പൂര്‍ ഹൈസ്കുളില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനം ആചരിച്ചത്.സ്വതന്ത്രസോഫ്റ്റ് വെയര്‍ ഗാനമടങ്ങിയ പ്രസന്റേഷന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് H.M കുമാരി കെ.പി.ലത പരിപാടി ഉത്ഘാടനം ചെയ്തു.സ്വതന്ത്രസോഫ്റ്റ് വെയര്‍ 'എന്ത്? എങ്ങനെ? എന്തിന്?' എന്ന വിഷയത്തില്‍ ശ്രീ.ജീജോ കൃഷ്ണന്‍ ക്ലാസ്സ് നയിച്ചു.ജിയോജിബ്ര,കാത്സ്യം ഓള്‍ഡ്,ഗെമിക്കല്‍,കെ-സ്റ്റാര്‍സ്,മാര്‍ബിള്‍ എന്നീ വിഷയാനുബന്ധ സോഫ്റ്റ് വെയറുകള്‍ ഉദ്ദേശ്യാധിഷ്ഠിതമായി ക്ലാസുകള്‍ നയിച്ചത് അഭിരാജ്,അജയ്,രേഷ്മ,രശ്മി,രഹ്ന,ഷിഹാസ്,അരുണ്‍,പ്രമോദ് എന്നീ വിദ്യാര്‍ത്ഥികളാണ്.
ഗണിതം ഉത്സവമാക്കി കരിപ്പൂര്‍ ഗവ.ഹൈസ്കൂള്‍
ചാര്‍ട്ട് പ്രദര്‍ശനം,സെമിനാര്‍,ഗണിത സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തല്‍,ഗണിതപ്രശ്നോത്തരി,ഒറിഗാമി പഠനം ഇവയൊക്കെയായി ഞങ്ങള്‍ ഗണിതപഠനം ഉത്സവമാക്കി.ഗണിതവും മറ്റു വിഷയങ്ങളും,ഗണിതവും അളവുതൂക്കങ്ങളും,കലയും ഗണിതവും,ഗണിതം നിത്യജീവിതത്തില്‍,ഗണിതശാസ്ത്രജ്ഞന്മാര്‍ എന്നീ വിഷയങ്ങളില്‍ അല്‍നൗഫി,സംഗീത,മഞ്ജിമ,സൂരജ്,അഭിരാജ്,അജയ്,......എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ.ജിയോ,ജിയോജിബ്ര എന്നീ ഗണിത സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തിയത് അഭിരാജ്,അശ്വതിബാബുവും അനന്തുവും. വിഷ്വല്‍ പ്രസന്റേഷനിലൂടെ പ്രശ്നോത്തരി നയിച്ചത് നിതിനും അഭിനുവും.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ ശ്രീ.പ്രശാന്ത് ഒറിഗാമി ശില്പശാല നടത്തി.
Saturday, September 18, 2010
FREE SOFTWARE DAY CELEBRATIONS in Govt.GHSS Nedumangad
Govt HSS for Girls Nedumangad.
18-09-2010.
Today we -
the members of our IT Clubhave celebrated THE FREE SOFTWARE DAY From 9.30 am to 3.30 pm.Different Competitions - Malayalam typing, Digital Painting, Presentation, Quiz Programme etc are conducted.
Part of this programme there is Speach about FREE SOFTWARE and a slide presentation about it by our kutty techies. It is a good day for us. Programmes are very interesting and informatic.
Tuesday, September 14, 2010
കരിപ്പൂര് സ്കൂളില്‍ ഐ.റ്റി മേള
ഞങ്ങളുടെ സ്കൂളില്‍ ഐ.റ്റി മേള 6,8,13 തീയതികളില്‍ ഞങ്ങള്‍ ഐ.റ്റി മേള നടത്തി . 6 മത്സരങ്ങളാണുണ്ടായിരുന്നത്.ഡിജിറ്റല്‍ പെയിന്റിംഗിന് ഉത്സവം എന്ന വിഷയമാണ് ലഭിച്ചത്.45പേ൪ പങ്കെടുത്തു.നാലു പേ൪ സമ്മാനാ൪ഹരായി.പ്രസന്റേഷന്‍ മത്സരത്തിന് പരിസ്ഥിത മലിനീകരണവും പോസ്റ്റ൪ മത്സരത്തിന് ഓസോണ്‍ ദിനവുമായിരുന്നു വിഷയം.15ലധികം കുട്ടികള്‍ പങ്കെടുത്തു . മലയാളം ടൈപ്പിംഗ് ആവേശം തുടിക്കുന്ന മത്സരമായിരുന്നു . അനന്ദുവും അഭിരാജും തമ്മില്‍ കടുത്ത മത്സരമാണുണ്ടായത്.ഐ.റ്റി ക്വിസ് ഒരു മത്സരത്തേക്കാളേറെ ഞങ്ങളില്‍ അറിവു പക൪ന്നു,.

10 A

അജയ് 8 A

10 A

അജയ് 8 A
Monday, August 30, 2010
ഡിജിറ്റല്‍ അത്തപ്പൂക്കളവുമായി ഗവ.എച്ച്.എസ് കരിപ്പൂര്
ഞങ്ങളുടെ സ്കൂളില്‍ നടന്ന ഓണാഘോഷപരിപാടിയില്‍ I.Tclubന്റെ ഭാഗമായി ഡിജിറ്റല്‍ അത്തപ്പൂക്കള മത്സരം നടന്നു.45കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ കറ്ണന്‍,ജീന,സൂരജ്,അരവിന്ദ് എന്നിവറ് സമ്മാനാറ്ഹരായി
Wednesday, August 11, 2010
ICT Awareness program in v&hss, Vellanad
Govt.V&HSS, VELLANAD
ഞങ്ങള്‍ 4/8/2010 ബുധനാഴ്ച്ച 9,10 ക്ലാസിലെ കുട്ടികല്‍ക്ക് വേണ്ടി ഒരു AWARENESS PROGRAMME നടത്തി. 8ാം ക്ലാസിലെ പുതിയ SOFTWARES അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. SSITCമാരായ GREESHMA 9B,GAUTHAM 9E,ASWTHY, ARJUN, SIVANUE എന്നിവര്‍ നേതൃത്വം നല്‍കി.
Monday, August 9, 2010
ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കം
THE QUEST FOR KNOWLEDGE BEGINS NOW...
THESE ARE OUR TECHS FOR THE FUTURE...
നെടുമങ്ങാട് ഗവ.ജി.എച്ച്.എസ്.എസ്
നെടുമങ്ങാടിന്റെ മുത്തശ്ശിപ്പള്ളിക്കൂടമായ ഗവ.ജി.എച്ച്.എസ്.എസില്‍ 03-07-2010 ശനിയാഴ്ച 10am-ന് കുട്ടിടെക്കീസ്മാരുടെ പരിശീലനം ആരംഭിച്ചു.അനന്ത സാധ്യതകളുടെ അക്ഷയഖനിയായ ടെക്നോളജിയുടെ സാധ്യതകള്‍ കുട്ടികളിലെത്തിക്കാന്‍ ആദ്യമെത്തിയത് ജോസഫൈന്‍ ടീച്ചറായിരുന്നു.FREE SOFTWARE ആയ LINUX ന്റെ സാധ്യതകളെക്കുറിച്ച് ടീച്ചര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.മാതൃഭാഷയായ മലയാളം ടൈപ്പിങിനെക്കുറിച്ച് ഞങ്ങള്‍ക്ക് കിട്ടിയ അറിവ് പുതിയ ഒരനുഭൂതിയായിരുന്നു.
ഇന്ന് നമ്മുടെ ലോകത്ത് എന്തെല്ലാം അത്ഭുതങ്ങള്‍ സാധ്യമായിട്ടുണ്ടോ അതിന്റെയൊക്കെ പിന്നില്‍ വിവരസാങ്കേതികവിദ്യയുടെ വിശാലമായ പാടശേഖരങ്ങള്‍ വ്യാപിച്ചുകിടപ്പുണ്ടെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.ഒരു S.S.I.T.C യുടെ ചുമതലകളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും ബോധവത്കരിക്കാന്‍ക്കൂടി ഉപയുക്തമായ പരിശീലനക്ലാസ് പരിസമാപ്തിയാകാതിരു ന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചു. ഇന്‍റര്‍നെറ്റിന്‍റ ഉപയോഗങ്ങളും പോരായ്മകളും ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നത് ബിന്ദുടീച്ചറായിരുന്നു. തുടര്‍ന്ന് e-mail id ക്രിയേറ്റ് ചെയ്യുന്നതിനും മെയില്‍ അയയ്കാനും പരിശീലിപ്പിച്ചു. കത്തും ടെലിഗ്രാമുമൊക്കെ പഴഞ്ചന്‍. ലോകത്ത് എവിടെയുള്ള ആളിനും നിമിഷങ്ങള്‍കൊണ്ട് വിവരങ്ങള്‍ കൈമാറുന്നതിനുള്ള വിദ്യ-e-mail അയയ്ക്കാന്‍ പഠിപ്പിച്ചത് ശ്രീജ ടീച്ചറായിരുന്നു.
ബ്ലോഗ് നിര്‍മ്മാണം ഞങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ പ്രതികരണങ്ങള്‍, ഇറാഖ്-അമേരിക്ക യുദ്ധം, അമേരിക്കയുടെ ക്രൂരതകള്‍ എന്നിവ ലോകമറിഞ്ഞത് ബ്ലോഗിലൂടെയാണ്. കുട്ടിടെക്കീസ്@ബ്ലോഗ്സ്പോട്ട്. കോം എന്ന പുതിയ ബ്ലോഗ് ഞങ്ങള്‍ ആരംഭിച്ചു. ഇത് കരിപ്പൂര്‍ ബിന്ദു ടീച്ചറുടെ സാന്നിധ്യത്തിലായിരുന്നു. തുടര്‍ന്ന് പ്രിന്റര്‍, സ്കാനര്‍, ഹാന്റിക്കാം എന്നിവയുടെ ഉപയോഗം, സി. ഡി റൈറ്റിംഗ് പാക്കേജ് ഇന്സ്റ്റലേഷന്‍ എന്നിവയുടെ ക്ലാസ്സുകള്‍ നയിച്ചിരുന്നട് ബിന്ദു ടീച്ചറും, പ്രസന്ന ടീച്ചറും ഷീജാബീഗം റ്റീച്ചറുമായിരുന്നു.
Saturday, August 7, 2010
ഒന്നിച്ചൊരുക്കിയ സ്നേഹ പ്രാവുമായി ഗവ എച് എസ് കരിപ്പൂര്‍


ആഗസ്റ്റ് 6 ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണു ഞങ്ങളാചരിച്ചതു.രാവിലെ 8.15 നു 20 അടി നീളത്തിലും വീതിയിലുമുള്ള ഔട് ലൈനില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്നു സ്നേഹപ്രാവിന്റെ രൂപം പൂര്‍ത്തിയാക്കി.യുദ്ധത്തിന്റെ ശാസ്ത്രം,ചരിത്രം,സംസ്കാരം,യുദ്ധവും കുട്ടികളും എന്നീവിഷയങ്ങളില്‍ കുട്ടികള്‍ നയിച്ച ക്ലാസുകള്‍ ശ്രദ്ധേയമായി. യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി ദൃശ്യചലനചിത്രങ്ങളടങ്ങുന്ന പ്രസന്റേഷനോടുകൂടിയാണു അവതരിപ്പിച്ചതു. എബിന്‍,ശശിഭൂഷണ്‍ അനന്തനുണ്ണി,ശ്യാം എന്നിവരാണു പ്രശ്നോത്തരി നയിച്ചതു.അതുകൂടാതെ ലോകനേതാക്കള്‍ക്കു സമാധാനസന്ദേശങ്ങളടങ്ങുന്ന ഇമെയിലുകളയച്ചു.യുദ്ധവിരുദ്ധ പോസ്റ്റര്‍ രചന മുദ്രാഗീതരചന എന്നിവയും സംഘടിപ്പിച്ചു.
Saturday, July 31, 2010
കരിപ്പൂര് ഗവ.എച്ച്.എസ് -ല്‍ 'FEEL UBUNTU'
ജൂലൈ 26 ചൊവ്വാഴ്ച ഞങ്ങള്‍ 'FEEL UBUNTU'എന്ന പേരില്‍ IT@school UBUNTU ക്ലബ്ബില്‍ പരിചയപ്പെടുത്തി.SSITC മാരായ
അജയ് വി.എസ് , ഷിഹാസ് എന്നിവരാണ് ഇതിനു നേതൃത്വം കൊടുത്തത്
അജയ് വി.എസ് , ഷിഹാസ് എന്നിവരാണ് ഇതിനു നേതൃത്വം കൊടുത്തത്
ഗവ.എച്ച്.എസ് കരിപ്പൂൂൂര് IT CLUB
ജൂലൈ 19ന് ഞങ്ങള്‍ Port and connections എന്ന പേരില്‍ ഒരു Hardware ക്ലാസ് അബിന്‍,സ്വാതി എന്നിവരുടെ നേതൃത്വത്തില്‍ നടത്തി.
കരിപ്പൂര് ഗവ.എച്ച്.എസ് -ല്‍ school IT CLUB
ഞങ്ങളുടെ സ്കൂളില്‍ ജൂലൈ 14ന് IT CLUB രൂപീകരിച്ചു.BSoft എന്നാണതിനു പേരിട്ടിരിക്കുന്നത്.SSITC ട്രെയിനിംഗില്‍ ലഭിച്ച അറിവ് ഞങ്ങള്‍ IT CLUB-ല്‍ പങ്കുവയ്കും.എല്ലാ ആഴ്ചയിലും തിങ്കളാഴ്ച ക്ലബ്ബ് കൂടുന്നതിനാണ് തീരുമാനം.ഞങ്ങളുടെ IT CLUB ന്റെ POSTER
Saturday, July 24, 2010
എസ് എസ് ഐ ടി സി പരിശീലനം


നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കൻൻൻന്ററി സ്കൂളില്‍ നടക്കുന്ന എസ് എസ് ഐ റ്റി സി പരിശീലനത്തിന്റെ മൂന്നാം ദിവസമായിരുന്നു.ഇന്നുഞങ്ങൾ ബ്ലോഗിന്റെ സാധ്യതകളറിഞ്ഞു.പ്രശസ്തമായ ബ്ലോഗുകൾ കണ്ടു. ഇറാഖി തടവുകാരോടുള്ള അമേരിക്കൻ പട്ടാളക്കാരുടെ ക്രൂരത പുറത്തുകൊണ്ടുവന്ന സലാംപാക്സിന്റെ · ‘Where is Raed‘ എന്ന ബ്ലോഗ് ഞങ്ങളിൽ ആവേശം ഉണർത്തി.
Subscribe to:
Posts (Atom)