Share the Technics

Share the Technics
Richard Stallman

Saturday, January 1, 2011

അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം



അവധിക്കാല എസ്.എസ്.ഐ.റ്റി.സി പരിശീലനം ഞങ്ങളുടെ സ്കൂളില്‍ 27,28 തീയതികളില്‍ നടന്നു.മഞ്ച ബി.വി.എച്ച്.എസ്.എസിലെ കുട്ടികളും ഞങ്ങളുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്.ആ സ്കൂളിലെ എസ്.ഐ.റ്റി.സി. ആയ ഷീജ ടീച്ചറും ഞങ്ങളുടെ സ്കൂളിലെ എസ്.ഐ.റ്റി.സി മാരായ ഷീജ ബീഗം ടീച്ചറും ബിന്ദു ടീച്ചറും ആണ് പരിശീലനത്തിന് നേതൃത്വം നല്കിയത്.
ഇന്റനെറ്റില്‍ നാം സന്ദര്‍ശിക്കേണ്ട പ്രധാന സൈറ്റുകള്‍ ഞങ്ങള്‍ അറിഞ്ഞു.ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് പ്രസന്റേഷന്‍ തയ്യാറാക്കാനും ഞങ്ങള്‍ പരിശീലിച്ചു.യു ട്യൂബില്‍ നിന്നും ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്നറിഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്ക് സന്തോഷമായി.സി.ഡി കോപ്പി ചെയ്യുന്നതിനും റൈറ്റ് ചെയ്യുന്നതിനും ഞങ്ങള്‍ K3Bയില്‍ പഠിച്ചു.ഉബുണ്ടുവിലെ ഇംഗ്ലീഷ് മലയാളം നിഘണ്ടു കൊള്ളാം.ജ്യാമിതീയ രൂപങ്ങളെക്കുറിച്ച് പഠിക്കുന്ന ജിയോജിബ്ര ഞങ്ങള്‍ പരിചയപ്പെട്ടു.
ഞങ്ങള്‍ക്ക് ഹാര്‍ഡ് വെയര്‍ ക്ലാസ്സ് എടുത്തത് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ആയ ശാന്തിഭൂഷണ്‍ ആണ്.സിസ്റ്റം യൂണിറ്റ് 'പൊളിച്ച് അടുക്കാന്‍'ഉള്ള ധൈര്യം ഞങ്ങള്‍ക്ക് ലഭിച്ചത് ശാന്തിച്ചേട്ടന്റെ ക്ലാസ്സു കൊണ്ടാണ്.
ഐ.റ്റി. ക്ലബ്ബ് ​അംഗങ്ങളുടെ ചുമതല എന്താണെന്ന് മനസ്സിലാക്കാനും ഈ പരിശീലനം ഞങ്ങളെ സഹായിച്ചു.

Sunday, November 21, 2010

സബ് ജില്ലാ ശാസ്ത്രമേള-ഐ.റ്റിയില്‍ ഞങ്ങള്‍ മുന്നില്‍-GHS KARIPPOOR

G.G.H.S.S നെടുമങ്ങാട് വച്ചു നടന്ന സബ് ജില്ലാ ശാസത്രമേളയില്‍ മലയാളം ടൈപ്പിംങ്,ഐ.റ്റി ക്വിസ്,പ്രസന്റേഷന്‍,ഡിജിറ്റല്‍ പെയിംന്റിങ് എന്നിവയില്‍ സമ്മാനം നേടിക്കൊണ്ട് ഞങ്ങളുടെ യു.പിയും ഹൈസ്കൂള്‍ വിഭാഗവും മുന്നിലെത്തി.

വിജയി ഇനം
കര്‍ണന്‍ വി.സി(H.S) ഡിജിറ്റല്‍ പെയിംന്റിംഗ്
അനന്ദു.എ(H.S) മലയാളം ടൈപ്പ്റൈറ്റിംഗ്
അഭിരാജ്.ആര്‍(H.S) പ്രസന്റേഷന്‍
അഭിനു ബാലചന്ദ്രന്‍(H.S) ഐ.റ്റി ക്വിസ്
അനന്ദു ബി.ആര്‍.റാം(U.P) ടൈപ്പ് റൈറ്റിംഗ്
നിര്‍മ്മല്‍ ചന്ദ് (U.P) ഐ.റ്റി ക്വിസ്

അച്ഛനമ്മമാര്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നു



GHS KARIPPOOR സ്കൂള്‍ IT CLUB ഞങ്ങളുടെ അച്ഛനമ്മമാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റര്‍നെറ്റ് തുടങ്ങിയവയില്‍ ഞങ്ങളുടെ അധ്യാപകര്‍ പരിശീലനം നല്‍കുന്നു. പത്ത് രക്ഷകര്‍ത്താക്കളാണ് ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടര്‍ പഠിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ അച്ഛനമ്മമാര്‍.

അഗ്നിപര്‍വ്വതം പുകഞ്ഞപ്പോള്‍! GHS KARIPPOOR



ശാസ്ത്രലോകത്തെ പുത്തന്‍ അറിവുകള്‍ പങ്കുവച്ചുകൊണ്ട് ഞങ്ങളുടെ വിദ്യാലയത്തില്‍ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര മേള നടത്തി.പുകയുന്ന അഗ്നിപര്‍വതവും സൗരയൂഥത്തിന്റെ സാക്ഷാല്‍കാരവും വ്യത്യസ്ത ഇനങ്ങളായിരുന്നു.പുരാവസ്തു പ്രദര്‍ശനവും, ചാര്‍ട്ട് പ്രദര്‍ശനവും ഉണ്ടായിരുന്നു.ഇതോടൊപ്പംIT CLUB S S I T C കള്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പ്രദര്‍ശനവും നടത്തി.

Wednesday, October 20, 2010

കണ്ട് കണ്ട് സംസാരിച്ചപ്പോള്‍‍


ഞങ്ങള്‍ വീഡിയോകോള്‍ നടത്തി. ബഹ്റിനില്‍ ജോലി ചെയ്യുന്ന എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ വേങ്കോടുമായി സംസാരിച്ചു.skype ലൂടെയും yahoo messenger ലൂടെയുമാണ് ഞങ്ങള്‍ ആശയവിനിമയം നടത്തിയത്.ഇതൊരു പുതിയ അനുഭവമായിരുന്നു.
GOOGLE തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെപ്പറ്റി ഒരാള്‍ എങ്ങനെയാവും ചിന്തിക്കുക;
'ആ ചങ്ങാതി എന്നും ഒപ്പമുണ്ടായിരുന്നു, ഇനിയും ഉണ്ടാകണം'എന്നായിരിക്കും.ആ ഉറ്റചങ്ങാ-
തി ഇല്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്‍‍പ്പിക്കാന്‍ പോലും അശക്തനായിരിക്കും അയാള്‍.ജീവിക്കാ-
തം മെച്ചപ്പെടുത്താന്‍ ഇന്‍റ്റര്‍നെറ്റിന്റെ സഹായം തേടുന്ന ഭൂരിപക്ഷം പേരും 'ഗൂഗിളിനെ ഈ ചങ്ങാ-
തിയുടെ സ്ഥാനത്താണ് പ്രതിഷ്ഠിക്കുന്നത്.പരസ്യമാണ് ഗൂഗിളിന്റെ വരുമാനരഹസ്യം.ഒപ്പം ഉപഭോ-
ക്താക്കള്‍ക്ക് ഗൂഗിളിലുള്ള കറയറ്റ വിശാസവും.

Tuesday, October 19, 2010

ഓസോണ്‍ദിനാചരണം

2010 സെപ്റ്റംബര്‍ 16 ലോകമുഴുവനും ഓസോണ്‍ദിനമായി ആചരിച്ചു. നമ്മുടെ മാതാവായ ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആഗോളതാപനം, അതിനെ തുടര്‍ന്നുള്ള കാലാവസ്ഥാവ്യതിയാനവും. ഇതില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ മികച്ച ബോധവത്കരണം കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടി പോസ്റ്റര്‍പ്രദര്‍ശനവും സാമൂഹ്യശ്സ്ത്ര ക്ളബ്ബിന്റേയും സയന്‍സ് ക്ളബ്ബിന്റേയും നേതൃത്വത്തില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. ക്ളബ് അംഗങ്ങള്‍ സജീവമായി ഇതില്‍ പങ്കെടുത്തു. ഇതിലൂടെ കുട്ടികള്‍ക്ക് നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുവാന്‍ സാധിച്ചു. നമ്മുടെ ഭൂമി ഇന്ന് വളരെയധികം പാരിസ്തിതിക പ്രശ്നങ്ങള്‍ നേരിടുന്നു. അവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ആഗോളതാപനം. മനുഷ്യന്റെ
അമിതമായ ലാഭക്കൊതിയാണ് ആഗോളതാപനത്തിന്റെ പ്രധാന കാരണം. ഫാക്ടറികളില്‍ നിന്നും മോട്ടോര്‍വാഹനങ്ങളില്‍ നിന്നും പുറത്തുവിടുന്ന മാരകമായ
വിഷപ്പുകകള്‍ ആഗോളതാപനത്തിന് കാരണമാകുന്നു. ഒപ്പം സി. എഫ്. സി, മീഥേന്‍, ഫ്രിയോണ്‍ എന്നീ വാതകങ്ങളും ആഗോളതാപനത്തിന്റെ മുഖ്യ കാരണങ്ങളാണ്. ഇവയെക്കുറിച്ചും ഇവയെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്തു.